അധ്യാപകന്റെ കെവെട്ടിയ കേസില്‍ തീവ്രവാദ പ്രവര്‍ത്തനം തെളിഞ്ഞുവെന്ന് കോടതി; കേസില്‍ ആറു പേര്‍ കുറ്റക്കാര്‍

 | 
Joseph

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ആറു പേര്‍ കുറ്റക്കാരെന്ന് രണ്ടാം ഘട്ട വിധി. കേസിലെ രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. അഞ്ച് പേരെ വെറുതേ വിട്ടു. കേസില്‍ തീവ്രവാദ പ്രവര്‍ത്തനം തെളിഞ്ഞുവെന്ന് എന്‍ഐഎ കോടതി കണ്ടെത്തി. 

പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച മൂന്നു മണിക്ക് പ്രഖ്യാപിക്കും. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കല്‍, ഒളിവില്‍ പോകല്‍, വാഹനത്തിന് നാശം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായാണ് കോടതി വ്യക്തമാക്കിയത്. 

ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്. രണ്ടാം ഘട്ടത്തില്‍ 11 പ്രതികളാണ് വിചാരണ നേരിട്ടത്.