ആര്‍എസ്എസ്-എസ്ഡിപിഐ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗ്ഗീയ കലാപമെന്ന് ഡിവൈഎഫ്‌ഐ

 | 
DYFI Statement

ആലപ്പുഴയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ എന്നീ സംഘടനകള്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകവും വര്‍ഗ്ഗീയ കലാപ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും  അതിലൂടെ വര്‍ഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം.  ആര്‍.എസ്.എസ് - എസ്.ഡി.പി.ഐ  സംഘര്‍ഷങ്ങള്‍ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.വര്‍ഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം  മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍ എസ് എസ് - എസ്ഡിപിഐ ക്രിമിനലുകള്‍. മതത്തെ വര്‍ഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങള്‍ക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വാദികള്‍. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം  ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവന വായിക്കാം

ആർ.എസ്.എസ് - എസ്.ഡി.പി.ഐ ആക്രമങ്ങൾ
ലക്ഷ്യം വർഗ്ഗീയ കലാപം.
ആലപ്പുഴയിൽ ആർ.എസ്.എസ് - എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു.
സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ എസ് എസ് - എസ്ഡിപിഐ ക്രിമിനലുകൾ. മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു.