ആരാധകർ ഒഴുകിയെത്തി; ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് പരിക്ക്

 | 
leo


ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് തിരക്കിനിടയിൽപ്പെട്ട് പരിക്കേറ്റു. പാലക്കാട് അരോമ തീയേറ്ററിലാണ് സംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്.  പ്രേക്ഷകരുടെ തിക്കിലും തിരക്കിലും പെട്ട് ലോകേഷിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.

ആരാധകർ അതിരുകടന്ന് എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ മറ്റ് പരിപാടികൾ റദ്ദാക്കി മടങ്ങി. തൃശൂർ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചെന്നും ലോകേഷ് അറിയിച്ചു.