സിനിമ റിവ്യൂ ബോംബിങ്ങിൽ ആദ്യ കേസ്; സിനിമ മോശമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്ന് പരാതി, ഒൻപത് പേർക്കെതിരെ കേസ്

 | 
cinima

കൊച്ചി: നെ​ഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. റിലീസ് ചെയ്ത ഉടൻതന്നെ പുതിയ സിനിമകളെക്കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

സോഷ്യൽ മീഡിയയിലൂടെ സിനിമ മോശമാക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒമ്പത് പേർക്കെതിരെയാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് സിനിമ റിവ്യു ബോംബിങ്ങിനെതിരെ നടപടി ആരംഭിച്ചത്. എട്ടും ഒമ്പതും പ്രതിസ്ഥാനത്തുള്ളത് യൂട്യൂബും ഫേസ്ബുക്കുമാണ്. ഈ പ്ലാറ്റ്ഫോമുകളുപയോഗിച്ചാണ് സിനിമയെ ബോധപൂർവം മോശമാക്കാൻ ശ്രമിച്ചത് എന്നാണ് പരാതി. രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതിപട്ടികയിൽ ഒരാൾ തിരിച്ചറിയാത്തയാളാണ്. എൻ വി ഫോക്കസ്, ട്രെൻഡ്സെറ്റർ 24*7, അശ്വന്ത് കോക്ക് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ള മറ്റ് ചാനലുകൾ.