ഹൃദയം ജനുവരി 21ന് തന്നെ; റിലീസ് തീരുമാനത്തിന് മാറ്റമൊന്നുമില്ലെന്ന് വിനീത് ശ്രീനിവാസന്‍

 | 
Hridayam

ഹൃദയം ജനുവരി 21ന് തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനം മാറ്റിയിട്ടില്ലെന്ന് വിനീത് വ്യക്തമാക്കിയത്. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ ഇങ്ങനെയൊരു പോസ്റ്റ് എന്ന് വിനീത് വ്യക്തമാക്കി. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ജനുവരി 21ന് റിലീസ് ചെയ്യുമെന്ന് നേരത്തേ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍

ഹൃദയം ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.