ചുമട്ടുതൊഴില്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് ഹൈക്കോടതി

 | 
high court

ചുമട്ടുതൊഴില്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് ഹൈക്കോടതി. സ്വന്തം പൗരന്‍മാരെ ചുമട്ടുതൊഴില്‍ എടുപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യനെ ചുമടെടുപ്പിക്കുന്നത് നാടിന് ഭൂഷണമല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. സമൂഹത്തില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന ഇവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. നിലവിലുള്ള ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ചുമട്ടുതൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ ആര്‍ക്കും ചുമട്ടുതൊഴിലാളിയാവാം എന്ന സാഹചര്യമാണുള്ളത്.

ചുമട്ടുതൊഴില്‍ അടിപിടിയും ഗുണ്ടാപ്രവര്‍ത്തനവുമല്ലെന്നും അക്കാര്യത്തില്‍ കൃത്യമായ പരിശീലനം ആവശ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. നോക്കുകൂലി സംബന്ധിച്ച കേസുകളിലായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ പരാമര്‍ശം.