പതിനഞ്ചുകാരിക്ക് കള്ള് നൽകിയ സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

 | 
trissur

തൃശ്ശൂർ: പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ വാടാനപ്പള്ളിയിൽ ജൂലൈ രണ്ടാം തിയതി തമ്പാൻ കടവ് ഷാപ്പിൽ വെച്ചായിരുന്നു സംഭവം.

ഷാപ്പ് മാനേജരേയും പെൺകുട്ടിയുടെ ആൺ സുഹൃത്തിനേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്ർറെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകൾക്കും നോട്ടീസ്  നൽകിയിട്ടുണ്ട്.