മൈക്കിന് വേണ്ടി വാശിപിടിച്ച സംഭവം; വിശദീകരണവുമായി വി ഡി സതീശൻ

 | 
v d satheesan

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മൈക്കിന് വേണ്ടി വാശിപിടിക്കുന്ന വീഡിയോ പുറത്ത് വന്നതിനു പിന്നാലെ വിശദീകരണവുമായി വി ഡി സതീശൻ. വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

  താനും കെ.പി.സി.സി അധ്യക്ഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ അത് ഡി.സി.സി ഓഫീസിൽ വച്ചായിരുന്നു. വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. അത് വേണ്ടന്ന് താൻ നിർദേശിച്ചു. എന്നാൽ അത് പറയുമെന്ന് സുധാകരൻ വാശി പിടിച്ചു. അത് തടയാൻ ആണ് താൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. കൂടുതൽ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിരുന്നതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.