കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികൾ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിൽ, ഡ്രൈവറെ ചോദ്യം ചെയ്തു ​​​​​​​

 | 
hhhhhh

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ  സഞ്ചരിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കല്ലുവാതുക്കലിൽനിന്നാണ് ഓട്ടോ പിടികൂടിയത്. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 

സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും ലഭിച്ചു. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കല്ലുവാതുക്കൽ സ്റ്റാൻഡിലെത്തിയ രണ്ടുപേർ ഓട്ടോയിൽ കയറിയെന്നും എന്നാൽ ഇവർക്കൊപ്പം കുട്ടിയുണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി.

സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നും കുട്ടിയെ തട്ടികൊണ്ട് പോയത് നഴ്‌സിങ് പരീക്ഷാതട്ടിപ്പ് സംഘമാണെന്നുമാണ് പൊലീസ് നിഗമനം. വിദേശ നഴ്‌സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പിലെ സാമ്പത്തിക ഇടപാടിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.