കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ പിടിയിൽ

 | 
ggggg

ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി.  തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഗോപകുമാർ എന്നയാൾക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. ഗോപകുമാർ ചാത്തന്നൂർ സ്വദേശിയാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതികൾക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കൽ നിന്ന് പിടികൂടിയ വാഹനങ്ങൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനമാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.