മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട; നിങ്ങളുടെ ബോധ്യം ആരു പരിഗണിക്കുന്നു? ആഞ്ഞടിച്ച് മുഖ്യമന്ത്രി

 | 
pinarayi vijayan

വഖഫ് നിയമന വിവാദത്തില്‍ മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. മുസ്ലീങ്ങളുടെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍. മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡാണ് പി.എസ്.സി നിയമനകാര്യം തീരുമാനിച്ചത്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിയുകയും നിയമസഭയില്‍ ചര്‍ച്ച നടക്കുകയും ചെയ്തു. ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് ആ ഘട്ടത്തില്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. നിയമന വിഷയത്തില്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്തയുമായും കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടനയുമായും മറ്റു സംഘടനകളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു.

അവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. ലീഗിന് ബോധ്യമായില്ലെന്നാണ് പറയുന്നത്. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.