തദ്ദേശ സ്ഥാപനങ്ങളെ ഇടതു സർക്കാർ ശക്തിപ്പെടുത്തി; മുഖ്യമന്ത്രി

 | 
pinarayi


തദ്ദേശ സ്ഥാപനങ്ങളെ ഇടതു സർക്കാർ ശക്തിപ്പെടുത്തുകയാണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനായി ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമ തടസമില്ല. അതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും, സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന പരിപാടിയാണ് നവകേരള സദസെന്നും അദ്ദേഹം വ്യക്തമാക്കി. ത്യശ്ശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരപ്രദേശങ്ങളിലും, ചേർന്നുനിൽക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രധാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി. 941 ഗ്രാമ പഞ്ചായത്തുകളിലും ഐ.എൽ. ജി.എം.എസ്. ഓൺലൈൻ ഫയൽ സംവിധാനം ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.