കനകക്കുന്നിലെ ചന്ദ്രഗോളം; ശ്രദ്ധേയമായി ‘മ്യൂസിയം ഓഫ് ദ മൂൺ’ ​​​​​​​

 | 
000000

കനകക്കുന്നിൽ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂൺ’ കാണാൻ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്. ചന്ദ്രന്റെ അനവധി ഫോട്ടോകളുടെകൂടി പ്രദർശനമാണ് 'മ്യൂസിയം ഓഫ് ദ മൂൺ'. ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററിലാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃക മന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

ഭൂമിയിൽനിന്ന് മനുഷ്യർക്ക് പരന്ന തളികപോലെ ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ ഗോളാകാരത്തിൽ തൊട്ടടുത്തു കാണാനുള്ള അവസരമാണ് 'മ്യൂസിയം ഓഫ് ദി മൂൺ' ഒരുക്കുന്നത്.