അഞ്ചു വയസുകാരിയുടെ കൊലപാതകം ദുഃഖവും ലജ്ജയും തോന്നുന്നു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Jul 30, 2023, 16:32 IST
| ആലുവയിൽ അഞ്ച് വയസുകാരി കൊല ചെയ്യപ്പെട്ട സംഭവം അതീവദൗർഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. സംഭവത്തിന്റെ റിപ്പോർട്ട് തേടും. മേലിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു.
മണിപ്പൂർ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെ തന്നെ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയാൻ സർക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാൻ ആർക്കും ധൈര്യമുണ്ടാകാത്ത വിധത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം എന്നും ഗവർണർ ആവശ്യപ്പെട്ടു.