നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, സമ്പർക്ക പട്ടിക വർധിക്കാൻ സാധ്യത ഉണ്ട്; മുഖ്യമന്ത്രി

 | 
pinarayi vijyan

നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇനിയും സമ്പർക്ക പട്ടിക വർധിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി അടക്കം സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കോഴിക്കോട് ജില്ലയിലും അയാൾ ജില്ലകളിലും നിപ വൈറസ് തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1286 പേർ സമ്പ‌ക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 276 പേ‍ർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാണ്. 122 പേ‍ർ രോ​ഗികളുടെ കുടുംബാ​ഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോ​ഗ്യപ്രവ‍ത്തകരാണ് സമ്പ‍ക്കപ്പട്ടികയിൽ ഉള്ളത്. . 994 പേ‍ർ നിരീക്ഷണത്തിലാണ്, രോ​ഗലക്ഷണങ്ങളുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെ‍ഡിക്കൽകോളേജ് ആശുപത്രിയിൽ 9 പേ‍‍ർ ഐസൊലേഷനിലുണ്ട്. നിപ രോ​ഗചികിത്സയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് ആവർത്തിക്കുന്നു എന്നതിൽ ഐസിഎംആർ വ്യക്തമായ ഉത്തരം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.