ഷാബു കിളിത്തട്ടിൽ എഴുതിയ നോവൽ ‘രണ്ടു നീലമത്സ്യങ്ങൾ' പ്രകാശനം ചെയ്തു

 | 
randu

ഷാബു കിളിത്തട്ടിൽ എഴുതിയ നോവൽ രണ്ടു നീലമത്സ്യങ്ങൾ പ്രകാശനം ചെയ്തു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സാഹിത്യനിരൂപകൻ പി കെ രാജശേഖരൻ ഗോപിനാഥ് മുതുകാടിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മലയാള നോവലിന്റെ വസന്തകാലമാണ് ഇപ്പോഴെന്ന്  പി കെ രാജശേഖരൻ പറഞ്ഞു. 

1995 മുതൽ 2009 വരെ മലയാള നോവൽ ശാഖയിൽ വരൾച്ചയായിരുന്നു. 2010 നു ശേഷം പുതിയ എഴുത്തുകാരുടെ നോവലുകൾ ജനപ്രിയമായി. ലോകമെമ്പാടും ഭിന്നശേഷി മേഖലയിൽ സമൂലമായ മാറ്റമുണ്ടാവുന്ന കാലമാണിതെന്ന് പുസ്തക സ്വീകരിച്ചുകൊണ്ട് ഗോപിനാഥ് മുതുകാട് പറഞ്ഞു. രണ്ടു നീല മൽസ്യങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. 

നമ്പി നാരായണൻ മുഖ്യാതിഥിയായിരുന്നു. തന്റെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചില സന്ദർഭങ്ങൾ നോവലിൽ പ്രതിപാദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി കെ അനിൽകുമാർ പുസ്തകം പരിചയെപ്പെടുത്തി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അസ്സോസിയേറ്റ് എഡിറ്റർ അനിൽ എസ് , മാതൃഭൂമി റീജിയണൽ മാനേജർ മുരളി ആർ, മാതൃഭൂമി ബുക്ക്സ് ഡെപ്യൂട്ടി മാനേജർ പ്രവീൺ വി ജെ എന്നിവർ പ്രസംഗിച്ചു. ഷാബു കിളിത്തട്ടിൽ മറുപടി പ്രസംഗം നടത്തി.