പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു

 | 
Doctors


സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി ജി ഡോക്ടർമാർ നടത്തിയിരുന്ന സമരം  പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ആണ് സമരം അവസാനിപ്പിക്കുന്നത്. 16 ദിവസം സമരം നീണ്ടു നിന്നു, 

രാവിലെ എട്ടു മുതൽ എല്ലാവരും ജോലിക്ക് കയറി. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കും, സ്റ്റൈപ്പൻഡിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു.   ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ വിശദമായ നിവേദനം സർക്കാരിന് നൽകും.  ഇക്കാര്യം പഠിക്കാനും റസിഡൻസി മാനുവൽ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നല്കിയിരുന്നു.  സമരത്തിൻ്റെ ഫലമായി 307 ജൂനിയർ ഡോക്ടർമാരെ ഇതിനോടകം താൽക്കാലികമായി  നിയമിച്ചു.