ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലം ദക്ഷിണ ദ്രുവം അല്ല; ആരോപണവുമായി ചൈനീസ് ശാസ്ത്രഞ്ജർ

 | 
chandrayan 3


ആഗസ്ത് 23 ന് ആണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. എന്നാൽ ചന്ദ്രയാൻ 3 നെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രഞ്ജർ.  

ഇന്ത്യ ചന്ദ്രയാൻ 3 നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് ചാന്ദ്രപര്യവേക്ഷണദൗത്യങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍ പറയുന്നു. 69 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കുന്നതെന്നും സിയുവാന്‍ പറയുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണ ധ്രുവത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ദക്ഷിണധ്രുവത്തിനടുത്ത പ്രദേശം എന്ന് തന്നെയാണ് ഐഎസ്ആര്‍ഒയും ഔദ്യോഗികമായി പറയുന്നത്.