മാതൃത്വത്തിന്റെ കവി; ബാലാമണിയമ്മ ഓർമ്മയായിട്ട് 19 വർഷം

 | 
balamaniyamma

മലയാള  സാഹിത്യത്തിലെ പ്രശസ്ത കവിയത്രിയായ ബാലാമണിയമ്മ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ ജീവിതാനുഭവങ്ങളുടെ നിരവധി തലങ്ങൾ എഴുത്തിലൂടെ ആവിഷ്‌കരിച്ചു. 

1930 ൽ ഇറങ്ങിയ കൂപ്പുകൈ ആണ് ബാലാമണിയമ്മയുടെ ആദ്യ കവിത. മഴുവിന്റെ കഥ, അമ്മ, കുടുംബിനി, സ്ത്രീഹൃദയം, കളിക്കൊട്ട, പ്രണാമം, സോപാനം, മുത്തശ്ശി, അമൃതംഗമയ, നിവേദ്യം, മാതൃഹൃദയം, കളങ്കമറ്റ കൈ എന്നിവയാണ് മറ്റു പ്രധാന കൃതികൾ. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. മലയാള കവിതാലോകത്ത് സ്ത്രീപക്ഷവാദത്തെ പല മാനങ്ങളിൽ ആവിഷ്‌കരിച്ച കവി കൂടിയാണ് ബാലാമണിയമ്മ. മലയാളസാഹിത്യലോകത്തിന് ബാലാമണിയമ്മ നൽകിയ സംഭാവനകൾ മുൻനിർത്തി രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 

ഏതു നൻമയും ക്രമാൽ മുനകൂർപ്പിച്ചിട്ടേറ്റം യാതനാവഹമാക്കാൻ കഴിയും നരനെന്നും വെറുതെ കുറ്റം പേശലൊക്കെയും താൻ ചെയ്ത തെറ്ററിയാനൊരാളെത്രയെത്ര നാൾ ജീവിക്കണം. ഇങ്ങനെ മൂർച്ചയേറിയ വരികളിലൂടെ ജീവിതതത്വങ്ങൾ പറയുമ്പോഴും നിഷ്‌കളങ്കമായ ശൈശവഭാവവും കവിതകളിൽ മുന്നിട്ടുനിന്നു. മാതൃത്വത്തിന്റെ കവി എന്നാണ് മലയാളികൾ ബാലാമണി അമ്മയെ വിശേഷിപ്പിച്ചത്.