കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

 | 
gd


കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്റിലേറ്ററിലാണ്. 12 പേർ ഐസിയുവിൽ തുടരുന്നു. ക

ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കൺവെൻഷൻ സെന്ററിൽ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ഡോമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ഇയാൾ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.