ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

 | 
ponnani


മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം ആണ് നൽകിയത്. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്.

യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.