കെ ബി ഗണേഷ് കുമാറിന്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്, മന്ത്രിയാകാൻ യോഗ്യൻ; എ കെ ശശീന്ദ്രൻ

 | 
a k saseendran

കെ ബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിയാകാൻ യോഗ്യനെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ. . അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

മന്ത്രിസഭാ പുനസഘടനയിൽ ഇപ്പോൾ ചർച്ച നടക്കുന്നില്ലെന്നും അത് മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും മന്ത്രി പറഞ്ഞു. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ സുഖമുണ്ടാകും. അവർ കുറച്ച് കാലം സുഖം അനുഭവിക്കട്ടെ. ഇല്ലാത്ത പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർത്ത് ലൈവാക്കി നിർത്തുകയാണ് ഇത്തരക്കാർ എന്നും അദ്ദേഹം പറഞ്ഞു.