റേഷൻ വിതരണ രീതി പരിഷ്കരിച്ചത് മന്ത്രി അറിയാതെ; ഉത്തരവ് മരവിപ്പിക്കാൻ നിർദേശം നൽകി മന്ത്രി ജി ആർ അനിൽ

 | 
nf

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി ജി ആർ അനിൽ. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതിൽ മന്ത്രിക്ക് അമർഷമുണ്ട്.

മാസത്തിൽ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങൾ (മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ)ക്കും, ശേഷം പൊതുവിഭാ​ഗങ്ങൾ(നീല, വെള്ള കാർഡ് ഉടമകൾ)ക്കും റേഷൻ നൽകാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. 'ഞാനോ ഓഫീസോ ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിരുന്നില്ല. അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കും', മന്ത്രി വ്യക്തമാക്കി.