നിയമനക്കോഴ കേസ്; മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ
Updated: Oct 6, 2023, 10:33 IST
| ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിലെ മുഖ്യ പ്രതി അഖിൽ സജീവ് അറസ്റ്റിൽ. തമിഴ്നാട് തേനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്.
നിയമനക്കോഴ വിവാദം പുറത്ത് വന്ന ശേഷം അഖിൽ സജീവ് ഒളിവിലായിരുന്നു. നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ പൂർത്തിയായിരുന്നു. തുടർന്നാണ് അഖിൽ നിയമനത്തട്ടിപ്പ് കേസിൽ മുഖ്യപ്രതിയാണെന്നു കണ്ടെത്തിയത്.