വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല; നടൻ ഷെയ്ൻ നിഗം

 | 
gr


ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. “വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല”, എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഷെയ്‌നിന്റെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഗോവിന്ദ ചാമിയെ പോലെ ആക്കല്ലേ വേഗം നടപ്പിലാക്കണം, നിങ്ങൾ ജനങ്ങളുടെ ശബ്ദം ഉയർത്തുകയാണ്,  വിധി നടപ്പാക്കി കഴിഞ്ഞാൽ ആണ് സന്തോഷിക്കാൻ പറ്റുക, തുടങ്ങിയ കമന്റുകളാണ് വരുന്നത്.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ആയിരുന്നു ഏറണാകുളം പോക്സോ കോടതി പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.