സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല; ഗോപിനാഥ് രവീന്ദ്രൻ

 | 
knr vc

സുപ്രീംകോടതി നടപടിയിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നതായും പുനഃപരിശോധനാ ഹർജി നൽകില്ലെന്നും ഗോപിനാഥ് പറഞ്ഞു. 

'കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റി. നാളെ ദില്ലിയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കും. 2021-ൽ ആയിരുന്നു വിസി പദവിയുടെ ഒന്നാംഘട്ട കാലാവധി അവസാനിച്ചത്. പുനർനിയമനത്തിന്റെ എഴുത്ത് അന്നുതന്നെ വന്നു. താൻ ആവശ്യപ്പെട്ടിട്ടല്ല പുനർനിയമനം നടത്തിയത്. നർനിയമത്തിൽ ഏതെങ്കിലുംതരത്തിലുള്ള തെറ്റ് ഉണ്ടായെന്ന് തോന്നിയിട്ടില്ല. ഇന്ത്യയിലെ പല വിസിമാർക്കും പുനർനിയമനം കിട്ടിയിട്ടുണ്ട്' എന്ന് ഗോപിനാഥ് പറഞ്ഞു.

സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമായിരുന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സർക്കാരിനെ രൂക്ഷ ഭാഷയിൽ സുപ്രീംകോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ പ്രക്രിയയെ ദുഷിപ്പിച്ചു. വിസിയുടെ പുനർ നിയമനം ചാൻസിലറിന്റെ അധികാരമാണ്. അതിൽ സർക്കാർ ഇടപെടൽ വന്നുവെന്നും കോടതി വ്യക്തമാക്കി.