ജനാധിപത്യമതേതര വാദികൾക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതി വിധി; എ കെ ആന്റണി

 | 
A K ANTONY

രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി  കോൺഗ്രസ് നേതാവ് എ കെ ആന്റണി. നിസാരമായ ഒരു  പ്രശ്‌നത്തിന്റെ  പേരിൽ പരമാവധി ശിക്ഷ വിധിച്ച് അയോഗ്യനാക്കിയ രാഹുൽ ഗാന്ധി സുപ്രീം കോടതി വിധിയിലൂടെ അജയ്യനായി തിരികെ വന്നിരിക്കുകയാണെന്ന് എ കെ ആന്റണി പറഞ്ഞു.

രാഹുലിനെ ഇനി തോൽപ്പിക്കാൻ ബിജെപിക്കും കേന്ദ്ര സർക്കാറിനും ആവില്ല. രാഹുൽ കാണിച്ച നിർഭയത്വം ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അദ്ദേഹത്തിന്  വീരപരിവേഷം നൽകി. ജനാധിപത്യമതേതര വാദികൾക്ക് ആശ്വാസം നൽകുന്നതാണ് വിധി. രാജ്യത്ത് മതേതരത്വം ജനാധിപത്യവും  പുനസ്ഥാപിക്കാനാവുമെന്ന പ്രത്യാശ വിധിയിലൂടെ ഉണ്ടായിരിക്കുകയാണെന്നും എ കെ ആന്റണി പറഞ്ഞു.