സർചാർജ് ഈടാക്കുന്നത് തുടരും; കെഎസ്ഇബി

 | 
kseb

തിരുവനന്തപുരം:സർചാർജ് ഈടാക്കുന്നത് തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിരക്ക് ഉയർത്തുന്നതിന് പകരമായാണ് കെസിഇബി വൈദ്യുതിക്ക് സർചാർജ് ഈടാക്കുവാൻ തുടങ്ങിയത്. ഏപ്രിൽ മാസം തൊട്ട് ഒമ്പത് പൈസയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ  ജൂൺ മാസം തൊട്ട് അത് 19 പൈസയാക്കി ഉയർത്തി. കെസിഇബിയുടെ വരുമാന നഷ്ടം കുറക്കുന്നതിന് വേണ്ടിയാണ് സർചാർജ് ഈടാക്കുവാൻ തുടങ്ങിയത്.

യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷനിൽ കെഎസ്ഇബി അപേക്ഷ നൽകിയത്. എന്നാൽ ഏപ്രിൽ തൊട്ട് ഒക്ടോബർ വരെ ഒമ്പത് പൈസ ഈടാക്കുവാനാണ് അനുമതി ലഭിച്ചത്. റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെയും ബോർഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാനാകും. ഈ ചട്ടപ്രകാരമാണ് ജൂണിൽ യൂണിറ്റിന് പത്ത് പൈസ വർധിപ്പിച്ചത്.