ബിജെപിയുടെ വോട്ട് യുഡിഎഫിന് കിട്ടി, സർക്കസിലെ കോമാളികൾ പോലും ഇത്ര തമാശ പറയില്ല; കെ സുരേന്ദ്രൻ

 | 
K SURENDRAN

പുതുപ്പളളിയിൽ യുഡിഎഫ്‌ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചതിന് പിന്നിൽ സഹതാപതരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 

ബിജെപിയുടെ വോട്ട് യുഡിഎഫിന് കിട്ടി എന്ന ആരോപണത്തിൽ കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്നവരാണ് ഗോവിന്ദനും വാസവനും എന്നും സർക്കസിലെ കോമാളികൾ പോലും ഇത്ര തമാശ പറയില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട് കുറഞ്ഞതിൽ സംഘടനാപരമായി എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.