‘ആ കെഗു ‘ എന്ന് നീട്ടി വിളിച്ചുകൊണ്ടു വരുന്ന അപ്പൂപ്പന്‍, എല്ലാം ഇന്നലെ കഴിഞ്ഞപോലെ; കോടിയേരിയുടെ ഓർമയിൽ മുഖ്യമന്ത്രിയുടെ പേരക്കുട്ടി

 | 
ishan

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരക്കുട്ടി ഇഷാന്‍. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള ചിരിയും വര്‍ത്തമാനം പറച്ചിലും എന്റെ ഉള്ളില്‍ സങ്കടം വരുത്തുന്നു എന്നും 
കെഗു എന്ന നീട്ടി വിളിച്ചു വരുന്ന കോടിയേരി അപ്പൂപ്പന്‍ വിട്ടുപിരിഞ്ഞ് ഒരു കൊല്ലം ആയെന്നു പറയുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെയുണ്ടെന്നും ഇഷാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


ഇഷാന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

ആരായിരുന്നു എനിക്ക് കോടിയേരി അപ്പൂപ്പന്‍… എ.കെ.ജി ഫ്‌ലാറ്റില്‍ വരുമ്പോഴെല്ലാം.. ‘ആ കെഗു ‘ എന്ന് നീട്ടി വിളിച്ചുകൊണ്ടു വരുന്ന അപ്പൂപ്പന്‍ ഇത്ര വേഗം നമ്മളെയെല്ലാം വിട്ട്…. ഒരിക്കലും കാണാന്‍ കഴിയാത്ത ഒരിടത്തേക്ക്… പോകുമെന്ന് വിചാരിച്ചതേ ഇല്ല.. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള ചിരിയും വര്‍ത്തമാനം പറച്ചിലും എന്റെ ഉള്ളില്‍ സങ്കടം വരുത്തുന്നു. കോടിയേരി അപ്പൂപ്പനും അച്ചാച്ചനും തമ്മിലുള്ള സൗഹൃദം… ഒന്നൊന്നായി വരുന്നു. കോടിയേരി അപ്പൂപ്പന്‍ വിട്ടുപിരിഞ്ഞ് ഒരു കൊല്ലം ആയെന്നു പറയുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞപോലെ.. ആ ചിരിയും വര്‍ത്തമാനവും എല്ലാം… എനിക്ക് ഇപ്പോഴും കാണാനാവുന്നുണ്ട്.