ലോകം അതിശയങ്ങളിലേക്ക് മിഴി തുറന്നു; ദുബായ് എക്സ്പോ 2020ക്ക് തുടക്കം.
Oct 1, 2021, 08:31 IST
| എക്സ്പോ 2020ക്ക് ദുബായിൽ വർണ്ണാഭമായ തുടക്കം. അതിമനോഹരമായ ഉദ്ഘാടന ചടങ്ങായിരുന്നു എക്സ്പോ 2020നായി ദുബായ് ഒരുക്കിവച്ചത്.
യുഎഇയിലെ പലയിടങ്ങളിലായി പ്രദർശിപ്പിച്ച ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകിയത് ഇറ്റാലിയൻ ടെനോർ ഗായിക ആൻഡ്രിയ ബോസെല്ലി, ബ്രിട്ടീഷ് ഗായിക എല്ലി ഗോൾഡിംഗ്, ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ്, സൗദി ഗായകൻ മുഹമ്മദ് അബ്ദു, എ.ആർ റഹ്മാൻ എന്നിവരായിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിനു ശേഷം സന്ദർശകർക്കായി തുറന്ന ലോകത്തിലെ ആദ്യത്തെ ആഗോള ഇവന്റാണ് എക്സ്പോ2020. പകർച്ചവ്യാധി മൂലം ഒരു വർഷത്തേക്ക് വൈകിയതിന് ശേഷം വെള്ളിയാഴ്ച ഏകദേശം 200 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർക്കായി മുഴുവൻ എക്സ്പോ സൈറ്റും അതിന്റെ വാതിലുകൾ തുറക്കും.