യൂത്ത് കോൺഗ്രസിന്റേത് ജനാതിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ മാസ്റ്റർ

 | 
mv

യൂത്ത് കോൺഗ്രസ്സിന്റേത് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.


യൂത്ത് കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനമായി ഇതിനെ കാണാൻ കഴിയില്ലെന്നും അദ്ദേഹം മധ്യപ്രവർത്തകരോട് പറഞ്ഞു. ലക്ഷകണക്കിന് തിരിച്ചറിയൽ കാർഡ് ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജമായി ഉണ്ടാക്കി. ഇതിനെതിരെ സംസ്ഥാന – കേന്ദ്ര ഇലക്ഷൻ കമ്മീഷനിൽ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.