സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്നേക്കും; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

 | 
Theatre
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറന്നേക്കും

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറന്നേക്കും. തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് മന്ത്ി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ദ്ധരോട് കൂടിയാലോചിച്ചതിന് ശേഷം മാത്രമേ സര്‍ക്കീര്‍ അന്തിമ തീരുമാനമെടുക്കൂ.

കോവിഡ് ഒന്നാം ലോക്ക് ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും പിന്നീട് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായതോടെ വീണ്ടു അടയ്ക്കുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ തീയേറ്റര്‍ ഉടമകള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.