ശക്തമായ മഴയ്ക്ക് സാധ്യത

 | 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് നിലവിലുള്ളത്. മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി വരും മണിക്കൂറിൽ ന്യുനമർദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.