സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബോർഡ് ആരോ​ഗ്യസ്ഥിതി വിലയിരുത്തും

 | 
Siddique

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. എക്മോ സപ്പോർട്ടിലാണ് സിദ്ദിഖ് എന്ന് ആശുപത്രി അറിയിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 

കരൾ രോ​ഗം, ന്യുമോണിയ എന്നിവയുടെ ചികിത്സയിലായിരുന്നു അദ്ദേഹം. ഈ അസുഖങ്ങൾ ഭേദമായി വരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത്. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് അദ്ദേഹത്തിന്റെ ആരോ​ഗ്യനില വിലയിരുത്തും.