ഭക്ഷ്യവിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; പരിശോധനാഫലം ഇന്ന് ലഭിക്കും

 | 
shawarma


കൊച്ചി: ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന പാലാ സ്വദേശി രാഹുലിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇപ്പോഴും വെന്റിലേറ്ററിൽ ആണ് ഉള്ളത്. ഇയാൾക്കേറ്റത് ഭക്ഷ്യവിഷബാധയാണോ എന്നറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനാഫലം ഇന്ന് ലഭിക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രി കാക്കനാട് മാവേലിപുരത്തെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി. ഞായറാഴ്ചയാണ് ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾക്ക് തകരാറും, രണ്ടുതവണ ഹൃദയാഘാതവും ഉണ്ടായി. പരാതി ഉയർന്ന ഹോട്ടൽ നഗരസഭ പൂട്ടിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസും അന്വേഷണം നടത്തുന്നുണ്ട്.