തെരഞ്ഞെടുപ്പ് ഫലത്തിൽ സങ്കടമില്ല, ഇത് ഞങ്ങൾ ഒരു പാഠമായി എടുത്ത് തിരിച്ചു വരും; കെ ടി രാമ റാവു

 | 
kt


തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ സങ്കടമില്ലെന്ന് വ്യവസായ മന്ത്രി കെ ടി രാമ റാവു. പ്രതീക്ഷിച്ച നിലയിലേയ്ക്ക് ഉയരാൻ കഴിയായത്തതിൽ തീർച്ചയായും നിരാശയുണ്ട്. ഈ തിരഞ്ഞെടുപ്പ് ഫലം ഞങ്ങൾ ഒരു പാഠമായി എടുക്കുകയും തിരിച്ചുവരുകയും ചെയ്യുമെന്നും കെ ടി രാമറാവു എക്സിൽ കുറിച്ചു.

കഴിഞ്ഞ രണ്ടു തവണയും ബിആർഎസ് പാർട്ടിക്ക് അവസരം നൽകിയതിന് തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജനവിധി നേടിയ കോൺഗ്രസ് പാർട്ടിക്ക് ആശംസകൾ നേരുന്നുവെന്നും എക്‌സിൽ കുറിച്ചു.