കരിങ്കൊടി കാട്ടിയവർക്ക് നേരെ അക്രമം ഉണ്ടായില്ല, ജീവൻ രക്ഷിക്കാനാണ് DYFI ശ്രമിച്ചത്; മുഖ്യമന്ത്രി

 | 
,

കരിങ്കൊടി കാട്ടിയവർക്ക് നേരെ അക്രമം ഉണ്ടായില്ലെന്നും ജീവൻ അപകടപ്പെടുത്തുംവിധത്തിൽ ബസിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ നടത്തിയത് മാതൃകാ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സ് നാലാം ദിനത്തെ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

യൂത്ത് കോൺഗ്രസ് പ്രതിഷേധം അവനിപ്പിക്കണം. പ്രതിഷേധം കൊണ്ടൊന്നും ഇപ്പോൾ കാണുന്നതിന് ഒന്നും ഒരു കുറവുമുണ്ടാകില്ല. സംഘർഷ അന്തരീക്ഷം കൊണ്ട് വന്ന് പരിപാടിക്ക് എത്തുന്ന ജനങ്ങളെ തടയാൻ പറ്റുമോ എന്നാണ് നോക്കുന്നത്. ആളൊഴുകുമ്പോൾ തടയാൻ കഴിയുന്നില്ല എന്നതിനാൽ ആണ് ഇത്തരം പ്രവർത്തനങ്ങൾ. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാർത്തകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.