രാജ്യത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ തിരുവനന്തപുരവും കൊച്ചിയും
രാജ്യത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ തിരുവനന്തപുരവും കൊച്ചിയും
നീതി ആയോഗ് തയ്യാറാക്കിയ രാജ്യത്തെ നഗര സുസ്ഥിക വികസന സൂചികയിൽ തിരുവനന്തപുരവും കൊച്ചിയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഷിംലയാണ് പട്ടികയിൽ ഒന്നാമത്. കോയമ്പത്തൂർ രണ്ടാമതും ചണ്ഡിഗഢ് മൂന്നാമതും എത്തി. നാലാം സ്ഥാനം തിരുവനന്തപുരം നേടിയപ്പോൾ കൊച്ചി അഞ്ചാമതെത്തി.
ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിലെ നഗര വികസനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും അദേഹം പറഞ്ഞു.
77ഓളം നിബന്ധനകളുടെ അടിസ്ഥാനത്തിൽ 56 നഗരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മീററ്റ്, ധൻബാദ് എന്നിവയാണ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ.