തിരുവോണം ബമ്പര്‍ ലോട്ടറി വിജയിയെ പ്രഖ്യാപിച്ചു; 12 കോടി ഈ നമ്പറിന്

 | 
Lottery
സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു

സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് ഉദ്ഘാടനം ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നിര്‍വഹിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്.

രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.