തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്ന വ്യവസ്ഥികൾക്കെതിരെയുള്ള പോരാട്ടമാണ് ഈ വിധി; കെ സി വേണുഗോപാൽ
തിരുവനന്തപുരം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധിയിൽ പ്രതികരിച്ച് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ. ഈ വിധി ജനാധിപത്യത്തിന് ഊർജ്ജം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരട്ടമാണ് ഈ വിധി. സംഘപരിപാറിനും ബിജെപിക്കും നരേന്ദ്രമോദിക്കും ഫാസിസ്റ്റ് ഗവൺമെന്റിനും എതിരായ ശബ്ദങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു സുപ്രീംകോടതി വിധിയെന്ന് വേണുഗോപാൽ പറഞ്ഞു.
വായമൂടിക്കെട്ടാൻ അയോഗ്യനാക്കുക, ജയിലിലയയ്ക്കുക ഇതാണ് ഇന്നത്തെ ഭരണകൂടം പ്രത്യേകിച്ചും മോദി സർക്കാർ തെരഞ്ഞെടുത്തിരിക്കുന്ന മാർഗമെന്ന് വേണുഗോപാൽ പറഞ്ഞു. ഇതിനെതിരെ വ്യക്തമായിട്ടുള്ള സന്ദേശമാണ് ഇന്നത്തെ സുപ്രീംകോടതി വിധി. തെറ്റുകൾക്കെതിരെ ശബ്ദിക്കുന്നവർക്ക് ന്യായമാണെങ്കിൽ സംരക്ഷണമുണ്ടാകും എന്നതിന് തെളിവാണ് ഇന്നത്തെ വിധി. ജഡ്ജ്മെൻ്റിൻ്റെ കോപ്പി ലഭിച്ചാൽ ഉടനെ രാഹുൽഗാന്ധിയ്ക്ക് ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.