വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തെ പിന്തുണച്ചവർ തന്നെ ഇപ്പോൾ തങ്ങളാണ് പദ്ധതി നടപ്പാക്കിയതെന്ന് പറയുന്നു; എം വി ജയരാജൻ

 | 
m vv

കണ്ണൂർ: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തവരാണ് യുഡിഎഫെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കോൺഗ്രസിന്റേത് ജൽപ്പനമാണ്. തുറമുഖ വിരുദ്ധ സമരത്തെ രണ്ടാം വിമോചന സമരം എന്നാണ് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഈ സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ജീവൻ ത്യജിച്ചും വിഴിഞ്ഞം വിരുദ്ധ സമരത്തിന് പിന്തുണ നൽകുമെന്ന് പറഞ്ഞു. ഈ സമരങ്ങളെ പിന്തുണച്ചവർ തന്നെ ഇപ്പോൾ തങ്ങളാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് പറയുന്നത് പരിഹാസ്യമാണെന്നും എം വി ജയരാജൻ പറഞ്ഞു. 

പ്രതിപക്ഷത്തിൻ്റെ നിലപാട് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധത്തിലുള്ളതാണ്. എൽഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോഴും പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. തുറമുഖത്തിനെതിരായ സമരം എൽഡിഎഫ് ഒരിക്കലും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.