താലിബാന്‍ വിരുദ്ധ പോസ്റ്റ്; ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകുമെന്ന് എം.കെ.മുനീറിന് ഭീഷണിക്കത്ത്

 | 
MK MUNEER
താലിബാന്‍ വിരുദ്ധ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എം.കെ.മുനീറിന് ഭീഷണിക്കത്ത്.

താലിബാന്‍ വിരുദ്ധ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എം.കെ.മുനീറിന് ഭീഷണിക്കത്ത്. പോസ്റ്റ് താലിബാന് എതിരായല്ല, മുസ്ലീം വിരുദ്ധ പോസ്റ്റായാണ് കാണുന്നതെന്ന് കത്തില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നാണ് ഭീഷണി. 

കുറേക്കാലമായി മുസ്ലീം വിരുദ്ധതയും ആര്‍.എസ്.എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ്  മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്ന ഭീഷണിയും കത്തിലുണ്ട്. 

താലിബാന്‍ ഒരു വിസ്മയം എന്ന പേരില്‍ മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്താണ് ഇന്ന് രാവിലെ ലഭിച്ചത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് മുനീര്‍ അറിയിച്ചു.