വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

 | 
malapuram

മലപ്പുറം: വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. കാരാട് സ്വദേശി ഫസലിന്റെ മകൻ ഫർസിൻ ഇസ്സലാണ് (3) മരിച്ചത്. കുട്ടി വീടിന്റെ മുറ്റത്ത് കളിക്കുമ്പോഴായിരുന്നു സംഭവം. മൃതദേഹം തിരൂർ ജില്ലാശുപത്രിയിലേക്ക് മാറ്റി.