ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം

 | 
indian

ഇന്ന് 91 മത് ഇന്ത്യൻ വ്യോമസേനാ ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 8ന് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമ സേനയാണ് ഇന്ത്യൻ വ്യോമസേന. 

1932 ഒക്ടോബർ 8നാണ് എയർ ഫോഴ്സ് സ്ഥാപിക്കുന്നത്.ബ്രിട്ടീഷുകാരുടെ സഹായസൈന്യം എന്ന നിലയിലാണ് സ്ഥാപിക്കപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സേന ഇന്ത്യയുടെ സ്വന്തം വ്യോമസേനയായി മാറുകയായിരുന്നു. 1950 ൽ ഇന്ത്യ റിപ്ലബിക് രാഷ്‌ട്രമായപ്പോൾ റോയൽ എന്ന പേര് എടുത്തു മാറ്റുകയായിരുന്നു. അതിന് ശേഷം ഇന്ത്യൻ എയർ ഫോഴ്സ് എന്നറിയപ്പെട്ടു തുടങ്ങി. ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം.

കലുഷിതമായ പല യുദ്ധങ്ങളിലും വ്യോമസേനയുടെ പങ്ക് നിർണായകമാണ്. ലോകം അത്ഭുതത്തോടെ ഉറ്റു നോക്കുന്ന ആയുധങ്ങളുടെ ശേഖരം കൊണ്ട് സമ്പന്നമാണ് ഇന്ത്യൻ  വ്യോമസേന.