ഇന്ന് ലോക സമാധാന ദിനം

 | 
peace

യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വർഷവും സെപ്റ്റംബർ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു. 1981-ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ തുടങ്ങിയത്. സമാധാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്  ഒരു സമാധാന ബെൽ മുഴങ്ങും.

കേവലം യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല സമാധാനം. മെച്ചപ്പെട്ട ജീവിത നിലവാരത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യത്തിലാണ് ഒരു വ്യക്തിക്ക് സമാധാനമായി ജീവിക്കാൻ കഴിയുക. സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങൾ ജീവിതത്തിൽ ലഭിക്കുമ്പോഴേ സമാധാനം പ്രാപ്തമാവുകയുള്ളൂ. എന്നാൽ ലോകമഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ജനത എന്ന നിലയിൽ നമ്മുടെ അടിയന്തര ശ്രമം യുദ്ധമില്ലാത്ത ലോകത്തിന് വേണ്ടി കൂടിയാകണം. Actions for peace: Our ambition for the #GlobalGoals എന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സമാധാന ദിനം ആചരിക്കപ്പെടുന്നത്. സമാധാനം പിന്തുടരുന്നതിന് ലോകത്തെ പ്രേരിപ്പിച്ച ബുദ്ധനും ഗാന്ധിക്കും ജന്മം കൊടുത്ത നാടാണ് ഇന്ത്യ. നമ്മുടെ ഭരണഘടനയും ലോക സമാധാനത്തിന് ആഹ്വാനം ചെയ്യുന്നു. ഈ ദിനം സമാധാനത്തിന്റെ സന്ദേശം ഓരോ മനുഷ്യരിലും എത്തിക്കാൻ നമുക്കും പ്രയത്നിക്കാം