തക്കാളി വില കുതിക്കുന്നു; രാജ്‌ഭവനിൽ തക്കാളിയുടെ ഉപയോഗം നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് പഞ്ചാബ് ഗവർണർ

 | 
panjab governor

ജലന്ധര്‍: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പഞ്ചാബ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ തക്കാളിയുടെ ഉപയോഗം താത്ക്കാലികമായി നിര്‍ത്തിവെയക്കാന്‍  ഉത്തരവ് . പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് ഉത്തരവിട്ടത്. വില വര്‍ധനവില്‍ പാടുപെടുന്ന സാധരണക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഗവർണർ തീരുമാനം എടുത്തത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങള്‍ തക്കാളി വില വര്‍ദ്ധനവ് കാരണം പ്രതിസന്ധി നേരിടുകയാണ്. പല വീടുകളിലും തക്കാളി ഒഴിവാക്കാനാവാത്തതാണ്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ ആണ് തക്കാളിയുടെ വിലക്കയറ്റത്തിന് കാരണമായത്. സാധാരണക്കാര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജ് ഭവനില്‍ തക്കാളി ഉപയോഗം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഒരു സാധനത്തിന്റെ ഉപഭോഗം നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത്. അതിന്റെ വിലയില്‍ സ്വാധീനം ചെലത്തും എന്നും ഗവര്‍ണര്‍ പറഞ്ഞു