കോണ്‍ഗ്രസ് ഉപരോധത്തില്‍ ഗതാഗതക്കുരുക്ക്; രോഷപ്രകടനവുമായി നടന്‍ ജോജു ജോര്‍ജ്

 | 
Joju

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധവുമായ നടന്‍ ജോജു ജോര്‍ജ്. ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് കൊച്ചി, ഇടപ്പള്ളി-അരൂര്‍ ബൈപ്പാസില്‍ ഉപരോധം നടത്തിയത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീണ്ടതോടെയാണ് വഴിയില്‍ കുടുങ്ങിയ ജോജു സമര്‍ക്കാര്‍ക്കെതിരെ തിരിഞ്ഞത്.

പ്രതിഷേധിച്ച ജോജുവും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. റോഡില്‍ കുരുങ്ങിയ നിരവധി പേര്‍ പിന്നീട് ജോജുവിന് പിന്തുണയുമായി രംഗത്തെത്തി. ഇന്ധനവില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതിന് എതിരെയാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തിയത്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 1500ഓളം വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് ബൈപ്പാസിന്റെ ഒരു വശം ഉപരോധിക്കുകയായിരുന്നു.