ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി

സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം
 | 
Donald Trump

യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. സെനറ്റിനു പുറമെ, ജനപ്രതിനിധി സഭയുടേയും നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അതേസമയം, സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ 53 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടി. 41 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിയും മുന്നേറുന്നു. 6 സീറ്റുകളുടെ ഫലംകൂടി വരാനുണ്ട്. നിലവിൽ 53 സീറ്റുകളോടെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു സെനറ്റിൽ മേധാവിത്തം. 196 സീറ്റുകളിലാണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 116 സീറ്റുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കു ലീഡ് ഉള്ളത്. 123 സീറ്റുകളിലേക്കുള്ള ഫലം കൂടി വരാനുണ്ട്. നിലവിൽ 215 സീറ്റുകളായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരുന്നത്.