ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം യുഎസ് ഓപ്പണിൽ ടീനേജ് ഫൈനൽ

 | 
us open

1999ന് ശേഷം ഇതാദ്യമായി യുഎസ് ഓപ്പൺ ഫൈനലിൽ രണ്ട് കൗമാര താരങ്ങൾ ഏറ്റുമുട്ടുന്നു. കാനഡയിൽ നിന്നുള്ള ലെയ്ലാ ഫെർണാൻഡിസും ബ്രിട്ടീഷ് താരമായ എമ്മാ റാഡ്യൂകാനുവുമാണ് ഫൈനലിൽ മത്സരിക്കുന്നത്. എമ്മക്ക് പതിനെട്ട് വയസും ലെയ്ലക്ക് പത്തൊമ്പത് വയസുമാണ് പ്രായം. 

 ലെയ്ലാ ഫെർണാൻഡിസിന്റെ യാത്രയിൽ വീണത് മുൻ ഗ്രാൻഡ് സ്ലാം വിജയികളായ നവോമി ഒസാക്കയും ആഞ്‌ജലിക്കു കേർബറും ടോക്കിയോ ഒളിമ്പിക്സ് വെങ്കല ജേതാവ് എലീന സിറ്റോലീനയെയും ആയിരുന്നു.  സെമിയിൽ ബെലറൂസിന്റെ അറിയാന സബലെങ്കേക്കെതിരെ ഉജ്ജലമായ മൂന്നു സെറ്റു പോരാട്ട നേട്ടവും എടുത്തുപറയേണ്ടതാണ്. 

ഇംഗ്ലീഷ്കാരി എമ്മാ റാഡ്യൂകാനുവ് ആദ്യ റൗണ്ടിൽ സ്വിസ്യൂ തരാം സ്റ്റെഫാനി ഫോഗലിനേയും അടുത്ത റൗണ്ടിൽ ചൈനയുടെ ഷാങ് ശൂയിയും  തോൽപ്പിച്ചു. പ്രീ ക്വാർട്ടറിൽ യൂ എസ് കളിക്കാരി ഷെല്ലി റോജേർസും ക്വാർട്ടറിൽ ഒളിമ്പിക് സ്വർണ്ണമെഡൽ വിജയി ബെലീൻഡ ബെൻജിച്ചും ആയിരുന്നു എതിരാളികൾ. സെമിയിൽ  ഗ്രീസിന്റെ മറിയാ സക്കാരിയും .

ഇവർ തമ്മിലുളള രസകരമായ സാദൃശ്യങ്ങളെപ്പറ്റി പ്രശസ്ത സ്പോർഡ് ജേണലിസ്റ്റ് ഡോ. മുഹമ്മദ്  അഷറഫ് പറയുന്നത് ഇങ്ങിനെയാണ്. 
ഇരുവരും ജനിച്ചത് കാനഡയിൽ രണ്ടു പേരുടെയും അമ്മമാർ ഏഷ്യക്കാർ പിതാക്കന്മാർ  സൗത്തു അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ളവർ . ലൈയ്iലയുടെ അമ്മ ഐറീൻ എച്ചിവേര ഫിലിപ്പയിൻ വംശജയും പിതാവ് ഹോർഗേ ഫെർണാൻഡസ് ഇക്വഡോറിൽ നിന്നുള്ള ഫുട്ബോൾ കളിക്കാരനുമാണ്. 2009 ഫ്രഞ്ച് ഓപ്പൺ പെൺകുട്ടികളുടെ വിഭാഗം കിരീടം നേടിയത് ലൈയ്ലയാണ് അതേ വർഷം ആസ്ട്രേലിയൻ ഓപ്പൺ റണ്ണർഅപ്പും. ടോറോന്റോയിൽ ജനിച്ച  എമ്മയുടെ അമ്മ ചൈനക്കാരി റെനീയും അച്ഛൻ റുമാനിയയിൽ നിന്നുള്ള ഇയാൻ റാഡ്യൂകാനുവും. രണ്ടുപേരും ഫിനാൻസ് മാനേജർമാർ. എമ്മക്ക് രണ്ടു വയസുള്ളപ്പോഴാണ് അവർ ഇംഗ്ലണ്ടിൽ കുടിയേറിയത്. 

ടെന്നിസിലെ ഈ കുടുംബ പുരാണം ഇവിടെ തീരുന്നുവെന്നു കരുതരുത്. ആസ്ട്രേലിയൻ യൂ എസ് ഓപ്പൺ വിജയിയായ നമൊമി ഒസാക്കയും ഇതുപോലുള്ള പാരമ്പര്യം ഉള്ളവളാണ്  അച്ഛൻ അമേരിക്കൻ പൗരനായ ഹേയ്ത്തിക്കാരൻ ലിയോനാർഡ് സാൻ ഫ്രാൻസ്വായും അമ്മ ജപ്പാൻ കാരി തമാക്കി ഒസാക്കയും. ചരിത്രം സൃഷ്ടിച്ച ഒരു പ്രണയ കഥയാണ് അവരുടേത്. ജപ്പാനിൽ യൂണിവേഴ്സിറ്റി പഠനത്തിനു എത്തിയ ഫ്രാൻസ്വ അന്ന് സ്കൂളിൽ പഠിച്ചിരുന്ന തമാക്കിയേ കണ്ടു പ്രണയമായി. യാഥാസ്ഥിതീക ജപ്പാൻ കുടുംബം ആയിരുന്നവളുടേത്‌. അവർ ആ ബന്ധം അംഗീകരിക്കാൻ തയാറായില്ല. തുടർന്ന് ഇരുവരും വീടുവിട്ടു ദക്ഷിണ ജപ്പാനിലേക്കു താമസം മാറ്റി. ഒന്നര പതിറ്റാണ്ടിൽ അധികം താമോമിയുടെ കുടുംബം അവരോടു സംസാരിക്കാൻ കൂടി തയാറായില്ല. തുടർന്നവർ അമേരിക്കയിലെ ലോങ്ങ്‌ ഐലണ്ടിലേക്ക് പോയി. നമൊമി കളിക്കാരിയായപ്പോൾ ആദ്യം ചെയ്തത് ജപ്പാനിൽ ഉള്ള അമ്മൂമ്മയും അപൂപ്പനുമായുള്ള ബന്ധം പുനർ സ്ഥാപിക്കുകയായിരുന്നു
ഇപ്പോൾ അവരാനാണവളുടെ ഏറ്റവും വലിയ ആരാധകർ. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ " ഒളിമ്പിക് ദീപം തെളിയിച്ചത് ഒരു കാലത്തു അവഗണിക്കപ്പെട്ട ഈ കൊച്ചു മകളായിരുന്നു.